09 December, 2021 04:11:18 PM


മൂവാറ്റുപുഴ തൃക്കളത്തൂരില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു



മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടിയില്‍ കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. തൃക്കളത്തൂര്‍ വെമ്പിള്ളില്‍ വി.കെ.ശിവശങ്കരന്‍ (71) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്നും തൊടുപുഴയ്ക്ക് പോകുകയായിരുന്നു കാര്‍. ശിവശങ്കരനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K