01 January, 2022 09:39:10 AM


എ​റ​ണാ​കു​ളം വൈറ്റിലക്കു സമീപം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു: ആളപായമില്ല



കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​രൂ​ർ-​ഇ​ട​പ്പ​ള്ളി ബൈ​പ്പാ​സി​ൽ വൈ​റ്റി​ല ച​ളി​ക്ക​വ​ട്ട​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട‌​ന്ന​ത്. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജ് ക​രോ​ളി​ന്‍റെ വാ​ഹ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. എ​ഞ്ചി​ൻ ത​ക​രാ​റാ​ണ് തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ക്കും മു​ൻ​പ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ആ​ൾ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.


Share this News Now:
  • Google+
Like(s): 3.7K