07 February, 2022 08:17:46 AM


സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്ന് വീ​ണ്ടും തു​റ​ക്കും; അ​ധ്യ​യ​നം വൈ​കി​ട്ട് വ​രെതി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ​യും ഈ ​മാ​സം 14 ന് ​ആ​രം​ഭി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​വും ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.


Share this News Now:
  • Mail
Like(s): 3.7K