14 February, 2022 07:50:36 PM


സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ 82% കുട്ടികൾ ഹാജരായി; പ്രി പ്രൈമറിയിൽ 65% ഹാജർ



തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അധ്യയനം. സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു.

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി  വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്.എസ്.എൽ. പി.എസിലെത്തി കുട്ടികളെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K