27 June, 2016 09:51:05 PM


സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനത്തില്‍ വിട്ടുവീഴ്ച്ചയില്ല - വിദ്യാഭ്യാസ മന്ത്രി



തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനത്തിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സീറ്റുനികത്തലല്ല പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്ക് ഏകീകരണത്തിന് മുമ്പുള്ള പട്ടികയില്‍ നിന്ന് പ്രവേശനം അനുവദിക്കില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച 11 മണിക്ക് മുമ്പ് മാനേജ്മെന്‍റുകള്‍ അന്തിമനിലപാട് അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


മാനേജ്മെന്‍റ് സീറ്റിലെ പ്രവേശന മാനദണ്ഡം സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ യോഗം തള്ളിയതോടെയാണ് എന്‍ജിനിയറിങ് പ്രവേശം പ്രതിസന്ധിയിലായത്. മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയുടെ സമീകരണ പ്രക്രിയക്ക് മുമ്പുള്ള (പ്രീ-നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് പ്രവേശനം അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്‍റുകളുടെ ആവശ്യം. എന്നാല്‍, നോര്‍മലൈസേഷനുശേഷം തയാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്ന് മാത്രമേ പ്രവേശനം അനുവദിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.


പ്രവേശനത്തിന് പരീക്ഷ വേണമെന്ന സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശവും ഉയര്‍ത്തിയാണ് മാനേജ്മെന്‍റുകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയത്. തിങ്കളാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രിയുമായും തുടര്‍ന്ന് മുഖ്യമന്ത്രിയുമായും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകളില്‍ നിലപാട് അസോസിയേഷന്‍ ആവര്‍ത്തിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K