19 March, 2022 10:12:07 PM


കൊച്ചി നുവാൽസിൽ സർക്കാർ അഭിഭാഷകർക്കായി ശിൽപ്പശാല തുടങ്ങി



കൊച്ചി: ദേശീയ നിയമസർവ്വകലാശാലയായ നുവാൽസിൽ പുതിയതായി ആരംഭിക്കുന്ന സീനിയർ അഡ്വക്കേറ്റ് എം. കെ. ദാമോദരൻ സെന്റർ ഫോർ എക്സലൻസ് ഇൻ ലോയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് സർക്കാർ അഭിഭാഷകർക്കായി നടത്തുന്ന ശിൽപ്പശാലയുടെ ഉദ്‌ഘാടനം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ. പി. ജയചന്ദ്രൻ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ്, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, നുവാൽസ് അസ്സോസിയേറ്റ് പ്രൊഫസർ ഷീബ എസ്. ധർ എന്നിവർ പ്രസംഗിച്ചു.


ഹൈക്കോടതി ജഡ്‌ജിമാരായ ടി. ആർ. രവി, സി.എസ്. ഡയസ്‌ , റിട്ട. ജഡ്ജിമാരായ ഹരിപ്രസാദ്, കെ. കെ. ദിനേശ്, ഡോ. കെ. പി. സതീശൻ എന്നിവർ ക്ലാസുകൾ നയിച്ചു. റിട്ട് പെറ്റീഷനുകൾ, സർക്കാർ ജീവനക്കാർക്ക് എതിരെയുള്ള അച്ചടക്കനടപടി, ഭൂസംരക്ഷണവും പതിച്ചു നൽകലും, ക്രിമിനൽ നടപടിക്രമം, സിവിൽ സർവീസും ഭരണഘടനയും ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും എന്നീ വിഷയങ്ങളിലുള്ള സമ്മേളനങ്ങളിൽ സ്പെഷ്യൽ ഗവ. പ്ലീഡർമാരായ നാഗരാജ് നാരായണൻ, എസ്. യു. നാസർ, പി സന്തോഷ് കുമാർ, ഹനിൽകുമാർ എം. എച്,  എം. ആർ. ശ്രീലത, സുധാദേവി, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ എന്നിവർ  അധ്യക്ഷത വഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K