23 March, 2022 12:09:20 AM


രവിവർമ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി സഹപ്രവർത്തകർ; വ്യത്യസ്തമായ യാത്ര അയപ്പ്



കൊച്ചി: വ്യത്യസ്തമായ ഒരു യാത്ര അയപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കോളേജിലെ ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ യാത്ര അയപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ചടങ്ങിലെ ഒരു വ്യത്യസ്തതയാണ് ശ്രദ്ധയാകർഷിക്കുന്നത്.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ലത നായരുടെ യാത്ര അയപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ഈ ചടങ്ങിലെ പ്രത്യേകത അധ്യാപികയുടെ സഹപ്രവർത്തകരുടെ വേഷങ്ങളാണ്. വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ പെയിന്റിങ്ങിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപികയുടെ സഹപ്രവർത്തകർ പലരും യാത്ര അയപ്പ് ചടങ്ങിനെത്തിയത്.

വേദിയുടെ പിറക് വശത്ത് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.  'ശകുന്തള, ഹംസദമയന്തി, ദ മിൽക് മെയ്ഡ്,' തുടങ്ങിയ പെയിന്റിങ്ങുകളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് സഹപ്രവർത്തകർ വേദിയിലെത്തി.



Share this News Now:
  • Google+
Like(s): 959