31 March, 2022 08:00:55 PM


പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു; പദ്ധതി 2024 വരെ നീളും



കൊച്ചി: കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍, ഭക്ഷ്യ വിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തില്‍ പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മാറംപള്ളി എംഇഎസ് കോളേജ്, എസ്‌സിഎംഎസ് കേളേജ് ഓഫ് മാനേജ്‌മെന്റ്, എസ്‌സിഎംഎസ് കേളേജ് ഓഫ് ആര്‍കിടെക്ച്ചര്‍, എസ്‌സിഎംഎസ് കേളേജ് ഓഫ് എന്‍ജിനീയറിങ്ങ് എന്നിവിടങ്ങളില്‍ നിന്നുള്ള 250ഓളം എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ പങ്കെടുത്തു. നീക്കം ചെയ്യ്ത മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്ലിങ്ങിനയച്ചു.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രസികല പ്രിയരാജ് ,കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡണ്ട് ജി ജയപാല്‍, ജില്ലാ പ്രസിഡണ്ട് മനോഹരന്‍ ടി.ജെ, ജില്ലാ സെക്രട്ടറി റഹീം, റെസോയ് സിഇഒ മുഹമ്മദ് മുസ്തഫ,  എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നാസിം മുഹമ്മദ്,  ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഷെറി ചെറിയാന്‍, സ്റ്റെനം ഏഷ്യ സിഇഒ രജത്ബത്ര, പ്രഹ്ലാദ് തിവാരി ടെറി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്ത കോളേജുകള്‍ക്കു ബാര്‍ കൗണ്‍സില്‍ ഓഫ് കേരള മെമ്പര്‍ അഡ്വ.നാഗരാജന്‍ നാരായണനും പങ്കെടുത്തവര്‍ക്ക് എറണാകുളം ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി.കെ സനിലും  മെമന്റോകള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

സ്റ്റെനം ഏഷ്യയുടെ പ്രിവന്‍ഷന്‍ ഓഫ് മറൈന്‍ ലിറ്റര്‍ ഇന്‍ ദി ലക്ഷദ്വീപ് സീ, പ്രോമിസ് എന്ന 4 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ബീച്ചുകള്‍ മാലിന്യമുക്തമാക്കുന്നത്. 2020 ല്‍ ആരംഭിച്ച പദ്ധതി 2024ല്‍ അവസാനിക്കും. പുതുവൈപ്പിന് പുറമെ, കോഴിക്കോട് കാപ്പാട്, കൊല്ലം ബീച്ചുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K