03 May, 2022 05:36:40 PM


രാഹുൽ ഗാന്ധി നേപ്പാളിലെ നിശാപാര്‍ട്ടിയില്‍; വിമർശനവുമായി ബിജെപി



ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നേപ്പാളിലെ നൈറ്റ് ക്ലബിൽ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു.
ബി ജെ പി നേതാക്കള്‍ ഈ വീഡിയോ വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. അതേസമയം, രാഹുല്‍ ഗാന്ധി നേപ്പാളിലെ സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിശദീകരിച്ചു. നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്‍റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി.


Share this News Now:
  • Google+
Like(s): 935