10 May, 2022 10:26:24 PM


കറുകുറ്റിയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്



അങ്കമാലി: അങ്കമാലി -  ചാലക്കുടി ദേശീയപാതയിൽ ജില്ലാ അതിർത്തിയായ കറുകുറ്റി പൊങ്ങത്ത് കെ.എസ്.ആർ.ടി. സി ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചാലക്കുടിയിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിൻ്റെ പിറകിൽ തൃശൂർക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് ആണ് ഇടിച്ചത്.


ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓർഡിനറി ബസിനെ മറികടക്കുന്നതിനിടെയാണ് സൂപ്പർ ഫാസ്റ്റ് ഇടിച്ച്  അപകടം സംഭവിച്ചത്. ഓർഡിനറി ബസിൻ്റെ പിറകിൽ  യാത്ര ചെയ്തവർക്കാണ് പരിക്ക് പറ്റിയത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൊട്ടടുത്തുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K