12 May, 2022 08:17:45 PM


രാജീവ് കുമാര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാകും; മെയ് 15 ന് ചുമതലയേൽക്കും



ന്യൂഡല്‍ഹി: രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഈ മാസം 15 ന് ചുമതലയേൽക്കും. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍ - ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും ചുമതലകൾ വഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K