23 May, 2022 04:56:30 PM


വെണ്ണല വിദ്വേഷ പ്രസംഗം: പി സി ജോർജിന് ഉപാധികളോടെ മുൻകൂർ ജാമ്യം



കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പോലീസ് പീഡിപ്പിക്കുകയാണെന്നും പ്രസംഗം അടർത്തി മാറ്റിയാണ് കേസെടുത്തതെന്നും പി സി ജോർജ് വാദിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ കോടതി നൽകിയ മാനദണ്ഡങ്ങൾ പി സി ജോർജ് ലംഘിച്ചെന്ന് ഡിജി പി കോടതിയിൽ പറഞ്ഞു. കൊച്ചി വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിലാണ് മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു.

വിവാദ പ്രസംഗ കേസിൽ പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പിസി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസും പി സി ജോർജിന്‍റെ കേസും ഒതുക്കാൻ ഇടനിലക്കാരായി നിൽക്കുന്നത് സി പി എം നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിൽ വിശദമായ അന്വേഷണം നടത്തണം. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ അവരുടെ പേര് വെളിപ്പെടുത്തും. അതിജീവിതയുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K