24 May, 2022 05:43:08 PM


ബിനാനിപുരത്തു ഭൂഗർഭ അറയിൽ സ്പിരിറ്റ്‌: കേസിൽ ഒരാൾ കൂടി പിടിയിൽ



ആലുവ: എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ആലുവ എക്സൈസ് റേഞ്ച് ഓഫീസിലെ സ്പിരിറ്റ്‌ കേസിൽ ഒരു പ്രതി കൂടി പിടിയില്‍. ഇടുക്കി കൊന്നത്തോടി മറക്കാനം ദേശത്ത് തേനാംപറമ്പിൽ മാധവന്‍റെ മകൻ സുധാകരനെയാണ് ( 57 ) കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ മജു ടി എം ന്‍റെ നേതൃത്വത്തിലുള്ള സംഘം അടിമാലിയിൽ വച്ച് അറസ്റ്റ് ചെയ്തത്. 


2022 മാര്‍ച്ച് 30ന് കളമശ്ശേരി ദേശിയ പാതയിൽ വച്ചുള്ള വാഹന പരിശോധനയെ തുടര്‍ന്ന് കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ ഇടയാർ ബിനാനിപുരത്തുള്ള ഗോഡൗണിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചു വച്ചിരുന്ന 8190 ലിറ്റർ സ്പിരിറ്റ്‌ ആണ് എക്സൈസ് കണ്ടെടുത്തിരുന്നത്. ഈ അറസ്റ്റോടു കൂടി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം 4 ആയി.



Share this News Now:
  • Google+
Like(s): 2.6K