26 May, 2022 09:41:00 AM


വി​ദ്വേ​ഷ പ്ര​സം​ഗം: പി.​സി. ജോ​ർ​ജ് റി​മാ​ൻ​ഡി​ൽ; പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും



തി​രു​വ​ന​ന്ത​പു​രം: മ​ത വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പി.​സി. ജോ​ർ​ജി​നെ പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. ജയിലിൽ കൊണ്ടുപോകുന്നതിന് മുന്നോടിയായി പി.സി. ജോർജിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പി.സി. ജോർജ് ഇരിക്കുന്ന വാഹനത്തിലേക്ക് എത്തിയ വൈദ്യസംഘം കോവിഡ് പരിശോധനയ്ക്കായി അദ്ദേഹത്തിന്‍റെ സാംമ്പിൾ ശേഖരിച്ചു. പരിശോധന ഫലം നെഗറ്റീവ് ആണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പി.​സി. ജോ​ർ​ജി​നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പോ​ലീ​സു​കാ​ർ മ​ർ​ദി​ക്കു​മോ​യെ​ന്ന മ​ജി​സ്ട്രേ​റ്റി​ന്‍റെ ചോ​ദ്യ​ത്തോ​ട് ഒ​ന്നി​നെ​യും ഭ​യ​മി​ല്ലെ​ന്നാ​ണ് പി.​സി. ജോ​ർ​ജ് പ്രതികരിച്ചത്.



Share this News Now:
  • Google+
Like(s): 5.6K