19 June, 2026 10:33:19 AM
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം തുടരുന്നു.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പേരിൽ യാഥാർത്ഥ്യമാകും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ പ്രാരംഭ ചിലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി.







