25 June, 2026 11:55:55 AM


ഇടുക്കിയിൽ ലഹരി വില്‍പ്പന നടത്തിയ കട ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പോലീസ്



ഇടുക്കി: ലഹരി വില്‍പ്പന നടത്തിയ കടക്കെതിരെ പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം. ശാന്തന്‍പാറയില്‍ ലഹരി വില്പന നടത്തിയ ഈശ്വരന്‍ എന്നയാളുടെ വഴിയോര കടയാണ് പൊളിച്ചത്. കോടതി ഉത്തരവു വാങ്ങിയായിരുന്നു ശാന്തന്‍പാറ പോലീസിന്റെ നടപടി.  ഈശ്വരന്‍ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇയാള്‍ പ്രതിയായ മുന്‍ കേസുകളുടെ ഉള്‍പ്പെടെ വിവരം ഉള്‍പ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈശ്വരന്‍ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്ത് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ്ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബുള്‍ഡോസര്‍ പ്രയോഗിച്ചത്. ലഹരിക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പോലീസ് പറഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937