27 May, 2022 07:11:11 PM


വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ



ആലുവ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടി ചെറുവേലിൽ വീട്ടിൽ സിയാദ്  (31),  പൈപ്പ് ലൈൻ റോഡിൽ കിഴക്കേതൈവേലിക്കകം വീട്ടിൽ ഷിജു ഷാജി (23) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 

25 ന് രാത്രി പന്ത്രണ്ടരയോടെ പൈപ്പ് ലൈൻ റോഡിലെ വിഷ്ണു എന്നയാളുടെ ബൈക്കിനാണ് തീവച്ചത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. രണ്ടാഴ്ച മുമ്പ് സിയാദും വിഷ്ണുവും തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും ഉണ്ടായിരുന്നു. അതിന്‍റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K