31 May, 2022 03:04:59 PM


തൃക്കാക്കര തിരഞ്ഞെടുപ്പ്: പൊന്നുരുന്നിയില്‍ കള്ളവോട്ടിനു ശ്രമിച്ചയാൾ പിടിയിൽ



കൊച്ചി: പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്ത് നമ്പർ 66ൽ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍.പാമ്പാക്കുട സ്വദേശി ആൽബിൻ ആണ് പിടിയിലായത്.സ്ഥലത്തില്ലാത്ത സഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K