15 October, 2016 03:44:37 PM


ആയുര്‍വേദ പാരാ മെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍ 20ന്

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം (2015-16) നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 20ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഒക്‌ടോബര്‍ 13ന് നിശ്ചയിച്ചിരുന്ന അഡ്മിഷനാണ് 20ലേക്ക് മാറ്റിയത്.


ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച, ഇന്‍ഡക്‌സ് സ്‌കോര്‍ 6.00ല്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മുമ്പ് നടന്ന അലോട്ട്‌മെന്റുകളില്‍ ഏതെങ്കിലും ഒന്നില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട്, പ്രവേശനം നേടാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ല. യോഗ്യത, നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ടി.സി അല്ലെങ്കില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള എന്‍.ഒ.സി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താല്‍പര്യമുള്ളവര്‍ 20ന് രാവിലെ ഒന്‍പതുമണിക്ക് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ തിരുവനന്തപുരം കാര്യാലയത്തില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.


രാവിലെ ഒന്‍പതുമുതല്‍ 11 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് റാങ്ക്‌ലിസ്റ്റ് തയാറാക്കി ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കും. പി.എന്‍ പണിക്കര്‍ ആയുര്‍വേദ കോളേജ് കാസര്‍കോട്, ശ്രീധരീയം ഇന്‍സ്റ്റിറ്റ്യൂട്ട് കൂത്താട്ടുകുളം, പി.എന്‍.എന്‍.എം ആയുര്‍വേദ കോളേജ് ഷൊര്‍ണ്ണൂര്‍, പരത്തുവയലില്‍ ഹോസ്പിറ്റല്‍ പെരുമ്പാവൂര്‍, നങ്ങേലില്‍ ആയുര്‍വേദ കോളേജ് കോതമംഗലം, അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പാലക്കാട് എന്നീ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും, ഭാവിയില്‍ ഒഴിവ് ഉണ്ടാകാന്‍ സാധ്യതയുള്ള സീറ്റുകളിലേക്കുമാണ് ഇന്റര്‍വ്യൂ. അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവരുടെ ലിസ്റ്റ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ www.ayurveda.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഴ്‌സ് പ്രവേശനത്തിനായി പുതുതായി അപേക്ഷകള്‍ സ്വീകരിക്കില്ല. ഏതെങ്കിലും കാരണവശാല്‍ ഒക്‌ടോബര്‍ 20 അവധി ദിവസമായാല്‍, അടുത്ത പ്രവൃത്തിദിവസം സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K