Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

13 January, 2017 10:54:04 PM


പിണറായിവധം ആട്ടക്കഥ: ഇനിയെങ്കിലും നിർത്തിക്കൂടെ ഈ വൃത്തികെട്ട അരങ്ങേറ്റം ?
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇരിക്കുന്ന കസേരയുടെ മഹത്വം പിണറായിയെ ആരും പഠിപ്പിക്കേണ്ടതില്ല. പഴത്തൊലി  കളയാനുള്ളതാണെന്നും പഴം കഴിക്കാനുളളതാണെന്നും നല്ലപോലെ അറിയാവുന്ന ആളാണ്. മാധ്യമങ്ങൾക്കു എക്കാലവും നല്ലൊരു ഇരയായിരുന്നു. കഴിവതും മിണ്ടാതെ കഴിക്കുന്ന ആളാണ്. കാരണം ഒരു പണിയുമില്ലാതെ എന്തു തോന്നിവാസവും വിളിച്ചുപറഞ്ഞു നടക്കുന്നവർക്ക് മറുപടി പറഞ്ഞു നടക്കലല്ല പിണറായിയുടെ പണി. പ്രകോപിപ്പിക്കാൻ ആര് ശ്രമിച്ചാലും ഫലമില്ല.

മാധ്യമങ്ങളോട് പണ്ട് നായനാർ പറഞ്ഞിട്ടുണ്ട്. ഇതാ, എല്ലിൻ കഷ്ണം. കടിച്ചു പറിച്ചോടൊന്ന് ! അതുപോലെ ഇട്ടു കൊടുക്കുന്ന എല്ലിൻ കഷണങ്ങൾ കടിച്ചു വലിക്കാൻ വേറെ ആളെ നോക്കണം. ഇതു വേറെ പാർട്ടിയാണ് എന്ന് പറയുമ്പോലെ, ഇത് വേറെ ആളാണ്... അങ്ങനൊന്നും നിന്ന് തരില്ല.

കേരളത്തിലെ കമ്മ്യുണിസ്റ് പാർട്ടിയെ തകർക്കണം എന്ന ഉദ്ദേശത്തോടെ, വൈരനിര്യാതന ബുദ്ധിയോടെ വലതുപക്ഷവും അവരുടെ പിണിയാൾ മാധ്യമങ്ങളും വളഞ്ഞിട്ടു ആക്രമിച്ചപ്പോൾ എല്ലാവരും കരുതി പിണറായി യുഗം അവസാനിച്ചെന്ന്. കൂട്ടത്തിൽ നിന്നു ചില തലയെടുപ്പുള്ള സ്ഥാപകാംഗങ്ങളും ആവശ്യത്തിന് എണ്ണയൊഴിച്ചു കൊടുത്തു... എവിടെ! ചിതയിൽ നിന്ന് ചിറകുകൾ പൂ പോലെ വിടർത്തെഴുന്നേറ്റു മറ്റൊരു യുഗം രചിക്കുകയാണ് പിണറായി. 

പാർട്ടി സെക്രട്ടറിയുടെ നിലയിൽ നിന്ന് മാറിയിട്ടില്ല എന്നാണു പ്രതിപക്ഷ ആരോപണം. പച്ചക്കള്ളമല്ലേ അത്? പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ നായനാരും വിഎസ്സും ഒക്കെ പരുക്കന്മാരായിരുന്നു. അത് ആ സ്ഥാനത്തിന്റെ പ്രശ്നമാണ്. വലിയ തലവേദനയാണ് വിഭാഗീയതയിൽ പെട്ടുകിടക്കുന്നൊരു പാർട്ടിയെ നയിച്ചുകൊണ്ടുപോകാൻ.

തെരെഞ്ഞെടുപ്പുകാലത്തു മാത്രം ഉയർന്നു വന്നിരുന്ന ലാവ്‌ലിൻ അതുകൊണ്ടുതന്നെ നനഞ്ഞ പടക്കമാണെന്ന് ജനത്തിനു ബോധ്യമായി. പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് സംശയത്തിന്റെ ഒരു രേഖ വരച്ചു സ്വന്തം പാർട്ടി സെക്രട്ടറിയെ നിർത്തിയില്ലായിരുന്നെങ്കിൽ പിണറായിക്ക് ഒരുപക്ഷേ, ഇത്രയും പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരുമായിരുന്നില്ല!

നീതിയുടെ മേലാപ്പ് മുകളിൽ ഉളളതുകൊണ്ടു ആ നേതാവിന്റെ ചെലവിൽ തന്നെ മുഖ്യമന്ത്രിക്കസേര  കിട്ടിയെന്നതിൽ പിണറായിക്ക് ഒരഭിമാനക്ഷതിയും ഉണ്ടാകേണ്ട കാര്യമില്ല. കാലത്തിന്റെ നിർദ്ദേശമാണത്...

സഖാവേ എന്ന് വിളിച്ചപ്പോഴും വിജയേട്ടാ എന്ന് വിളിച്ചപ്പോഴും സഹമന്ത്രിയോട് സി എം എന്ന് വിളിക്കൂ എന്നു സ്നേഹപൂർവ്വം ശാസിച്ചു നിർദ്ദേശിച്ച പിണറായിക്ക് മുഖ്യമന്ത്രി കസേരയുടെ മഹത്വം അറിയില്ലെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ ഇത്തിരി പ്രയാസമാണ്... പ്രോട്ടോക്കോൾ ലംഘിക്കപ്പെടുന്നു... സ്ഥലത്തുനിന്നു പോയതിനെക്കുറിച്ചു മാധ്യമങ്ങൾ പൊങ്കാലയിട്ടു. നിസ്സാരമായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു നടക്കലല്ല മുഖ്യമന്ത്രിയുടെ ജോലി... അക്കാര്യത്തിൽ നരസിംഹറാവുവും നരേന്ദ്രമോദിയും പിണറായിക്ക് കൂട്ടുണ്ട്...

മദ്ധ്യപ്രദേശിൽ മീറ്റിങ്ങിനു പ്രശ്നമുണ്ടെന്നു കേട്ടപ്പോൾ മടങ്ങിയത് മുഖ്യമന്ത്രിയുടെ മഹത്വം അറിയാവുന്നതുകൊണ്ടാണ് (ആ അവസരത്തിൽ എം വി രാഘവനാണ് മുഖ്യമന്ത്രിയെങ്കിൽ അവിടെ വിലക്ക് ലംഘിച്ചു ചെല്ലുകയും ആറുപേർ തല്ലിയാൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലുകയും ചെയ്യുമായിരുന്നു...)

ഈയിടെ സംഭവിച്ചത് സമയം പാലിക്കുന്ന മുഖ്യമന്ത്രി അടുത്ത യോഗത്തിലെ സമയം തെറ്റാതിരിക്കാനാണ് ഇറങ്ങിപ്പോയത്. വെറുതെയല്ല, സഹമന്ത്രിയെ - കടകംപള്ളി സുരേന്ദ്രനെ -  സംസാരിക്കാൻ അവിടെ ഇരുത്തിയിട്ടാണ്.

ഒന്നും മനസിലാക്കാതെ പിണറായി വധം നാടകം തുടരുന്ന മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ... നഷ്ടപ്പെടുന്നത് നിങ്ങളുടെ വിശ്വാസ്യതയാണ്... ഇതിനൊക്കെ മറുപടി പറഞ്ഞു നടക്കുകയല്ല, അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്  ചെയ്യേണ്ടത്; പിണറായി അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും...Share this News Now:
  • Google+
Like(s): 855