17 January, 2016 01:04:44 AM


20 കിലോ വിളവുമായി ഒരു ചുവട് ഇഞ്ചി, ജയിനമ്മയുടെ കൃഷിയിടം മാതൃകയാവുന്നു.



കോട്ടയം : ഒരു ചുവട്ടില്‍ നിന്നും 20 കിലോ ഇഞ്ചിയുമായി ഒരു വീട്ടമ്മ.  കാര്‍ഷിക വിപ്ലവത്തിലൂടെ വനിതകള്‍ക്ക് മാതൃകയാവുകയാണ് കടുത്തുരുത്തി ഫാത്തിമാപുരം സ്വാശ്രയ സംഘത്തിലെ അംഗമായ മഠത്തിക്കുന്നേല്‍ ജെയിനമ്മ എബ്രഹാം. ജെയിനമ്മയുടെ കൃഷിസ്ഥലത്ത് വിളഞ്ഞ ഒരു ചുവട് ഇഞ്ചിയില്‍നിന്നാണ് 20 കിലോ ഇഞ്ചി കിട്ടിയത്. പുരയിടത്തില്‍ പലതരത്തിലുള്ള വിളകളിലൂടെ വിജയം നേടി ജെയിനമ്മ ശ്രദ്ധേയയാകുകയാണ്.  പാലായില്‍ നടന്ന കാര്‍ഷികമേളയില്‍ വിളകളുടെ മത്സരത്തില്‍ ജെയിനമ്മ ഒന്നാംസ്ഥാനം നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K