22 July, 2022 09:50:38 AM


കർഷകർക്കായി ഓൺലൈൻ സേവനങ്ങൾ: കുറവിലങ്ങാട് കൃഷിഭവൻ ഞായറാഴ്ച പ്രവർത്തിക്കും



കുറവിലങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ കർഷകർക്ക് ലഭ്യമാക്കുന്നതിനായി കുറവിലങ്ങാട് കൃഷിഭവൻ ജൂലൈ 24 ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. രാവിലെ 9.30 മുതൽ 3.00 വരെയാണ് കർഷകർക്ക് സേവനങ്ങൾ ലഭ്യമാക്കുക.

പി എം കിസാൻ ലാൻഡ് വേരിഫിക്കേഷൻ, കർഷക റജിസ്ട്രേഷൻ, സൗജന്യ പച്ചക്കറി വിത്തുകൾ, 50 രൂപ വിലക്ക്തെങ്ങിൻ തൈകൾ എന്നീ സേവനങ്ങൾ ഞായറാഴ്ച ലഭിക്കും. മൊബൈൽ ഫോൺ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നീ രേഖകൾ കൈവശമുണ്ടായിരിക്കണമെന്ന്കുറവിലങ്ങാട് കൃഷിഭവൻ ടീം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K