21 October, 2023 04:09:10 PM


2023ൽ 2023 വാഴ നട്ട് കർഷകദളം കൃഷികൂട്ടം; വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാര്‍



കുറവിലങ്ങാട്: കൃഷി വകുപ്പിന്‍റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് കൃഷിഭവനിലെ ജയഗിരി ഹരിത സമൃദ്ധി കർഷകദളം കൃഷി കൂട്ടം നട്ട വാഴകളുടെ വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാര്‍. 2023 വർഷത്തിൽ 2023 ഹൃസ്വകാല ഏത്തവാഴകളാണ് മാതൃകയായി കര്‍ഷകര്‍ നട്ടുപിടിപ്പിച്ചത്. കൃഷിയിടത്തില്‍തന്നെ വിപണനം നടത്തുന്ന രീതിയാണ് കര്‍ഷകര്‍ അവലംബിച്ചിരിക്കുന്നത്. കൃഷിയിട വിപണിയുടെ ഉദ്ഘാടനം വാവച്ചൻ കണ്ണംകുളത്തിൽ ആദ്യഫലം ഏറ്റുവാങ്ങി നിർവ്വഹിച്ചു.

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ വിനു കുര്യൻ, കൃഷി ഓഫീസർ പാർവതി ആർ, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ്, മാധ്യമ പ്രവർത്തകനായ ബെന്നി കോച്ചേരി, കൃഷികൂട്ടം അംഗങളായ സണ്ണി തളിപറമ്പിൽ, ജോസഫ് പൂവക്കോട്ട്, ജോർജ് വർക്കി അറക്കൽ, ജോർജ് കുര്യൻ, സിബി തോമസ്, സണ്ണി, സിറിയക് പൂവക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിയിട വിപണി മുഖേന ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ബന്ധപ്പെടുക. ഫോണ്‍ - 9947137521.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K