02 January, 2024 03:49:44 PM


നഷ്ടപ്പെട്ട കാർഷിക സമൃദ്ധി വീണ്ടെടുക്കാനൊരുങ്ങി തെള്ളകം പുഞ്ചപാടശേഖരത്തെ കർഷകർ



ഏറ്റുമാനൂർ : നഷ്ടപ്പെട്ട കാർഷിക സമൃദ്ധി വീണ്ടെടുക്കാനൊരുങ്ങി തെള്ളകം, പേരൂർ പുഞ്ചപാടശേഖരത്തെ കർഷകർ. ഇതിന്‍റെ ഭാഗമായി ഇന്ന് ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. തെള്ളകം പുഞ്ചപാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഞാറ് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഏക്കറുകളോളം വരുന്ന ഭൂമിയിലാണ് വീണ്ടും പച്ച വിരിക്കുന്നത്. 

പാടശേഖര പ്രസിഡന്റ് ജോസ് ചാക്കോ പുഴികുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അജിത ഷാജി, വാർഡ് കൗൺസിലർ ടോമി പുളിമാൻതുണ്ടം, കൃഷി ഓഫീസർ ഷിജി മാത്യൂ, സെക്രട്ടറി മോൻസി പി തോമസ് എന്നിവർ പങ്കെടുത്തു.

അമിതമായ മഴയും വെള്ളകെട്ടും മൂലം കഴിഞ്ഞ ഡിസംബറിൽ കൃഷി ഇറക്കാൻ സാധിച്ചിരുന്നില്ല. ഇക്കുറി ജറിൽ ജോസ്, രൂപേഷ് കുമാർ കെ.വി. എന്നീ രണ്ട് യുവകർഷകരും രംഗത്തുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അടിക്കടി ഉണ്ടായ കൃഷി നാശത്തിന്‍റെ കാരണമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തണമെന് ആവശ്യപ്പെട്ട് കർഷകർ കഴിഞ്ഞ വർഷം കൃഷി ബഹിഷ്കരിക്കുകയും സർക്കാരിന്‍റെ മുൻപിൽ നൽകിയ നിവേദനങ്ങൾക്ക് യാതൊരു വിധ പിന്തുണയും സഹായവും വാഗ്ദാനം പോലും ചെയ്യാതിരുന്ന അവസ്ഥയിൽ തെള്ളകം - പേരൂർ പഞ്ചപ്പാടശേഖരത്ത് വീണ്ടും കൃഷി ചെയ്യാൻ 2 യുവകർഷകര്‍ ഇറങ്ങി വന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K