Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

21 April, 2017 11:10:50 AM


മദ്യനിയന്ത്രണം മയക്കുമരുന്ന് ലോബിക്ക് വേണ്ടിയോ? മദ്യനയത്തില്‍ മാറ്റം വരുമോ?മദ്യശാലകളുടെ നിയന്ത്രണത്തെ തുടര്‍ന്ന് ഉളവായിട്ടുള്ള മയക്കുമരുന്നിന്‍റെ ഉപയോഗത്തെക്കുറിച്ച് എക്സൈസ് കമ്മീഷണര്‍ നല്‍കുന്ന വിവരങ്ങള്‍ കേരളസമൂഹത്തെ ഭീതിപ്പെടുത്തുന്നതാണ്. ആധികാരികമല്ലെന്നു സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കിയത് കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്. 


ലഹരിപദാര്‍ത്ഥങ്ങളില്‍ താരതമ്യ‌േന നിരുപദ്രവമാണ് മദ്യം. കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവ് ഉറങ്ങിപ്പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ മയക്കുമരുന്നുകളാവട്ടെ ഉപയോക്താവിനെ തികച്ചും ഭ്രാന്തവും വിവേകരഹിതവുമായ പ്രവൃത്തികള്‍ചെയ്യിക്കുന്നു.


നമ്മുടെ മൂല്യങ്ങളെ പാടേ നിരസിക്കുന്നതരത്തിലുള്ള ഭ്രമാത്മകകല്‍പ്പനകള്‍ അതുണര്‍ത്തുന്നു. ബോധമെന്നത് തരിമ്പും ഇല്ലാതാകുക മാത്രമല്ല, അത് ഉപബോധമനസ്സിലെ അടച്ചുപൂട്ടിയ വിചിത്രകാമനകളെ തുറന്നുവിടുകയുംചെയ്യുന്നു. മദ്യത്തേക്കാള്‍  എളുപ്പത്തില്‍  ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ പ്രത്യേകത. മദ്യപാനിയെപ്പോലെ പെട്ടെന്നു തിരിച്ചറിയാന്‍ പാടാണ്. അമിതമദ്യപാനം  മനുഷ്യനെ ഉറക്കുമെങ്കില്‍ മയക്കുമരുന്ന് അതിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ മയക്കുകയേ ഉള്ളൂ. ആ മയക്കത്തില്‍ ഒരാള്‍ ചെയ്തുകൂട്ടുന്നതെന്തൊക്കെയെന്ന് ഊഹിക്കാന്‍പോലും കഴിയില്ല.


ജനങ്ങളുടേതെന്നു പറയുന്നൊരു സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെ വേണം ഇത്തരുണത്തില്‍ ഒരു മദ്യനയം രൂപീകരിക്കാന്‍. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രായോഗികസമീപനം സ്വീകരിക്കാന്‍. സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഏറെയുണ്ടെന്നും അവര്‍ക്കും ജനാധിപത്യപരമായ അവകാശങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഓര്‍ക്കണം.


മതമെന്ന നിലയില്‍ ക്രൈസ്തവര്‍ മാത്രമാണ് മദ്യനിരോധനത്തിന്‍റെ വക്താക്കളായി ശക്തമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതരമതക്കാരോ ഭൂരിപക്ഷം ജനങ്ങളോ അതിനെ അത്രകണ്ട് എതിര്‍ക്കുന്നില്ല. അപ്പോള്‍ ഒരു ന്യൂനപക്ഷത്തിന്‍റെ പ്രീതിക്കുവേണ്ടി വികലവും ദൂരവ്യാപകമായ ദുരന്തംവിതയ്ക്കുന്നതുമായ് ഒരു മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കരുത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രായോഗികബുദ്ധികൈക്കൊള്ളുമെന്നുതന്നെ പ്രത്യാശിക്കാം.Share this News Now:
  • Google+
Like(s): 611