Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

27 April, 2017 12:04:56 AM


കൈയ്യേറ്റമൊഴിപ്പിക്കല്‍ എതിര്‍ക്കുന്നവരെ സംരക്ഷിക്കുന്നത് ഗൂഢാലോചനയോ?
മ്മുടെ നാട്ടിൽ  അനധികൃതകൈയേറ്റങ്ങൾ നിരവധിയാണ്. അതിനുനേരെ കണ്ണടയ്ക്കുകയാണ് അധികാരികളുടെ രീതി. നാട്ടിലെ പ്രമാണിമാർ കയ്യേറ്റക്കാരായി വരുന്നതിനാൽ വലതുപക്ഷസർക്കാരുകൾ മൗനം നടിക്കുന്നത് സ്വാഭാവികം. എന്നാൽ അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ആർജ്ജവമുള്ളവരാണ് ഇടതുപക്ഷമെന്നു നാട്ടിലാരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ സമയമായിരിക്കുന്നു. 

ആ പ്രമാണിമാരുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ല എന്നതു  ഒരു കാര്യം. കൈയേറ്റങ്ങളുടെ അകത്തളങ്ങളിലേക്ക് നോക്കിയാൽ ഇടതുപക്ഷപ്രവർത്തകരുടെ കൈയേറ്റങ്ങളും യാഥാർഥ്യമാണെന്നു കാണുമെന്നുള്ളത് മറ്റൊരുകാര്യം! 

അച്യുതാനന്ദൻ സർക്കാരിന്റെ മൂന്നാർ, എം ജി റോഡ് ഒഴിപ്പിക്കലുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന് അന്നേ സംശയിച്ചിരുന്നതാണ്.ആ സംശയം ഉറപ്പാക്കുന്നവിധത്തിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍. റവന്യൂവകുപ്പോ വകുപ്പുമന്ത്രിയോ മുഖ്യമന്ത്രിയറിയാതെ ഒരു നിലപാടു സ്വന്തമായി സ്വീകരിക്കുമെന്ന് അരിയാഹാരംകഴിക്കുന്നവര്‍ വിശ്വസിക്കില്ല. അതും ഇരട്ടച്ചങ്കനെന്നു ഖ്യാതിയുള്ളൊരാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍!   

അപ്പോള്‍ പിന്നെയെങ്ങിനെയാണ് 144 പ്രഖ്യാപിച്ചത് ആഭ്യന്തരവകുപ്പു കൈയ്യാളുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുക? ഇവിടെയെന്തൊക്കെയാണ് നടക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടില്ല. അതുപോലെ സര്‍ക്കാരിന്‍റെ കീഴില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന വാക്കുകളും മറ്റും ചൊരിഞ്ഞ് അപഹാസ്യനാകുകയും ചെയ്യുന്നു. മൂന്നാറിലെ  കൈയ്യേറ്റക്കാരിലൊരാളെന്ന് നാടടക്കം പറയപ്പെടുന്ന എം എം ലംബോദരന്‍ സഹോദരനായിട്ടുള്ള മന്ത്രി എം എം മണിയോടു ചോദിച്ചിട്ടേ എന്തു നടപടിയുമെടുക്കാവൂ എന്നു നിര്‍ദ്ദേശിക്കുന്നു. 

ഇടതുപക്ഷസഹയാത്രികനായ ഒരു പ്രമുഖചലച്ചിത്രതാരമുള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നാറില്‍ കയ്യേറ്റഭൂമിയുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഇതു മൂന്നാറിലെ കാര്യം. ഇതുപോലെ കേരളത്തിന്‍റെ എവിടെയെല്ലാം കയ്യേറ്റങ്ങളുണ്ടെന്ന് അന്വേഷിക്കേണ്ടതാണ്. ഇടതുപക്ഷത്തിന്‍റെ കോട്ടയല്ലാത്ത മൂന്നാറില്‍ ഇതാണവസ്ഥയെങ്കില്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലുള്ള റവന്യൂഭൂമിമുഴുവന്‍ ഇവര്‍ കൈയ്യേറിയിരിക്കണമല്ലോ! അതാണു പറഞ്ഞത് ഇക്കാര്യത്തില്‍ സംസ്ഥാനവ്യാപകമായി ഒരു സമഗ്രാന്വേഷണം ആവശ്യമാണെന്ന്. 

ആകെക്കൂടിനോക്കുമ്പോള്‍ പാര്‍ട്ടിസെക്രട്ടറി ആയിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പിണറായി വിജയന്‍റെ നിലപാട് ദുരൂഹതയുണര്‍ത്തുന്നു. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെങ്കില്‍ റവന്യൂമന്ത്രിയെ പുറത്താക്കണം. അല്ലാതെ വെറുതെയുള്ള വര്‍ത്തമാനം പറയരുത്.

സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു, മന്ത്രി മണി മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യുന്നു എന്നൊക്കെയാണ് ജനം വിശ്വസിക്കുന്നത്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞധികാരത്തില്‍ വന്ന സര്‍ക്കാരിന് പൊതുജനത്തിന്‍റെ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനെങ്കിലും ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനം നല്ലതല്ലേ ?Share this News Now:
  • Google+
Like(s): 524