Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

06 May, 2017 01:08:10 PM


വി എസ്സിനെ വിളിക്കൂ! ഇടതുപക്ഷ സർക്കാരിനെ രക്ഷിക്കൂ!!സംസ്ഥാന പോലീസ് മേധാവിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ നിലനിന്നിരുന്ന കോലാഹലങ്ങൾക്കു കോടതിവിധിയുടെ ഫലമായി അവസാനമായെന്നു കരുതാം.

ഒഴിവാക്കിയ തസ്തികയിൽ പരാതിക്കാരനെ നിയമിക്കണമെന്ന കോടതി ഉത്തരവിൽ വ്യക്തത പോരെന്നു കരുതി സമീപിച്ചപ്പോഴാണ് കോടതി കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചത്. വിമർശനമല്ല  അത് നിരീക്ഷണമാണെന്നൊക്കെപ്പറഞ്ഞു തടിതപ്പാമെങ്കിലും കാൽ ലക്ഷം രൂപയുടെ പിഴ എന്തിനെന്നു വ്യക്തമാക്കേണ്ടി വരും.


സർക്കാർ കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ അതെങ്ങനെ നടപ്പാക്കണമെന്ന് തങ്ങൾക്കറിയാം എന്നുകൂടി പരമോന്നത കോടതി വ്യക്തമാക്കിയപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാ കാര്യങ്ങളിലും വ്യക്തത കിട്ടിയിട്ടുണ്ടെന്ന് അനുമാനിക്കാം.


വൈരനിര്യാതനബുദ്ധിയോടെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ നീക്കുന്നത്. അതിനു വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.


കോടതിവിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു കാട്ടി പരാതിക്കാരൻ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ കോടതിവിധി ഇന്നലെത്തന്നെ സന്ധ്യയോടെ മാനിച്ച് മുഖ്യമന്ത്രി ഒപ്പുവയ്‌ക്കേണ്ടി വന്നു.


ഇന്നിപ്പോൾ എല്ലാവരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. മുഖത്തുകിട്ടിയത് അടിയല്ല, തലോടലാണെന്നു സ്ഥാപിക്കുന്ന ഭാസുരേന്ദ്രബാബുവിനെപ്പോലുള്ള ബുദ്ധിജീവികളാണ് മുഖ്യമന്ത്രിയെ ഇത്രത്തോളം നാറ്റിച്ചത്. ഇനിയെങ്കിലും അതൊക്ക തിരിച്ചറിഞ്ഞാൽ കൊള്ളാം. അതോ അക്കാര്യത്തിലും വ്യക്തത വേണോ?


ഇത്തരുണത്തിൽ, 'ഇരട്ടച്ചങ്കനെന്നു ' വിളിപ്പേരുള്ള മുഖ്യമന്ത്രി സ്വയം ഒഴിയുകയാണ് വേണ്ടത്. സെൻകുമാറിന്റെ നിയമനം ശരിയല്ലെന്നു തികഞ്ഞ ബോധ്യമുള്ള മുഖ്യമന്ത്രി ഒപ്പിടാതെ രാജിവയ്ക്കണമായിരുന്നു. എങ്കിൽ ആ നിലപാട് അദ്ദേഹത്തിലെ കരുത്തനെ നിലനിർത്തുന്നതായിരുന്നേനേ. ഇതിപ്പോൾ അധികാരമോഹിയാണെന്ന പേര് സമ്പാദിക്കാനേ ഉപകരിക്കൂ. മാത്രമല്ല, തനിക്കുമേൽ വിജയം സമ്പാദിച്ചു വന്നിരിക്കുന്ന കീഴുദ്യോഗസ്ഥനെ അംഗീകരിക്കേണ്ട ഗതികേടും  'ഇരട്ടച്ചങ്ക'നെന്ന പേരിനു ഭൂഷണമാവില്ല.


കഴിഞ്ഞ നിയമസഭാകാലത്തു വി എസ്സ്. സഭയിൽ പ്രസംഗിച്ചത് മാണിയും കൂട്ടരും കടുത്ത നരകത്തിൽ വീഴുമെന്നാണ്.. ഇപ്പോൾ സി പി എമ്മിനോട് പ്രാദേശികമായി കൂട്ടുകൂടിയ മാണി വീഴാൻ പോകുന്ന നരകമാക്കി സി പി എമ്മിനെ മാറ്റാനേ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് കഴിയൂ.


ഒരുപദേശകനുമില്ലാതെ, അഞ്ചുവർഷം വലിയ തെറ്റൊന്നുമില്ലാതെ ഭരിച്ച വി എസ്സിനെ വിളിച്ചു സർക്കാരിനെയും സി പി എമ്മിനെയും രക്ഷിക്കണമെന്ന മുറവിളികളാണ് ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും ഹൃദയത്തിൽ നിന്ന് 'മൗന'ത്തിന്റെ ഭാഷയിൽ ഉയരുന്നത്. അത് കേട്ടില്ലെന്നു നടിച്ചാൽ സർവ്വനാശമാകും ഫലംShare this News Now:
  • Google+
Like(s): 488