Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

15 June, 2017 05:29:16 PM


യെച്ചൂരി, കൊടിമരം, ഹർത്താൽ - ഒരു 'തകർപ്പൻ' വീരഗാഥ !പെരുകുന്ന അക്രമങ്ങളും അതോടൊപ്പം പ്രാദേശിക ഹർത്താലുകളും കേരളസമൂഹത്തിനു തലവേദനയായിക്കൊണ്ടിരിക്കുന്നു. മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകളെ ജനങ്ങൾ ഒരുവിധം സഹിച്ചു വന്നിരുന്നു. എന്നാൽ നിസ്സാരകാരണങ്ങൾക്കുപോലുമുണ്ടാകുന്ന ഹർത്താലുകൾ പൊടുന്നനെ വരുന്നതാണ്. ഏതു നിമിഷവും ഉണ്ടാകാനിടയുള്ള ഹർത്താലിനെ പ്രതീക്ഷിച്ചുകൊണ്ടു വേണം കേരളത്തിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്‌ ഇതൊക്കെ നല്ലതാണോ? സി പി ഐ എമ്മിന്‍റെ ജനറൽ സെക്രട്ടറിയെ മർദ്ദിച്ചു എന്ന് പറഞ്ഞാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സെക്രട്ടറിയുടെ നേർക്കുള്ള ആക്രമണം അങ്ങേയറ്റം നിന്ദ്യമാണ്. സമൂഹമൊന്നാകെ അതിനെ അപലപിക്കേണ്ടതാണ്. എന്നാൽ മറ്റു കക്ഷികളുടെ കൊടിമരങ്ങളും ഓഫീസുകളും അടിച്ചു തകർക്കുന്നതിലൂടെ ഇരകൾക്കു വേട്ടക്കാരന്‍റെ പദവിയാണ് ചേരുന്നത്.

അഞ്ഞൂറോ ആയിരമോ വില വരുന്ന ഒരു കൊടിമരം തകർത്തതിന്‍റെ പ്രതിഷേധത്തിലൂടെ അനേകായിരങ്ങൾ മണിക്കൂറുകളോളം പെരുവഴിയിലായ അടുത്തിടെ മിക്ക ജില്ലകളിലും ഉണ്ടായി. അടി, തിരിച്ചടി, കല്ലേറ് ഇതൊന്നും ഒരു പരിഷ്കൃതസമൂഹത്തിൽ നല്ല കാര്യങ്ങളല്ല. നിയമസഭയിലെ സ്പീക്കറുടെ ചേംബർ തല്ലി തകർത്തവരും കൂട്ട് നിന്നവരുമൊക്കെ ഇന്നത് ചെയ്യുമോ? അവരിലൊരാൾ വലിച്ചെറിഞ്ഞ കസേരയിലല്ലേ ഇപ്പോൾ ഇരിക്കുന്നത്?

അതുപോലെ എല്ലാ പാർട്ടികളും വിദ്യാർത്ഥികളും നിയമം കയ്യിലെടുക്കാൻ തുടങ്ങിയാൽ നാടിന്‍റെ അവസ്ഥ എന്താകും? എലിയെ പേടിച്ചു ഇല്ലം ചുടുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. അണികൾ സ്വന്തം നിലയിൽ ആവേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കേണ്ട നിലയാണ് നേതാക്കൾക്കിപ്പോൾ. ഭരണകക്ഷിവിഭാഗം അക്രമം അഴിച്ചുവിട്ടപ്പോൾ നിഷ്ക്രിയമായിരുന്നു ഗുജറാത്തു സർക്കാരെന്ന് ആരോപിച്ചവരും ഫലത്തിൽ അതു തന്നെയല്ലേ ഇവിടെ കാട്ടിക്കൂട്ടുന്നത്?

ഇന്നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു. അല്ലാത്ത പക്ഷം അരാജകത്വമായിരിക്കും ഇവിടെ നടമാടുക.Share this News Now:
  • Google+
Like(s): 545