25 June, 2017 11:07:38 PM


ചലച്ചിത്ര അക്കാഡമി മുൻ ചെയർമാന്‍ കെ.ആർ. മോഹനൻ അന്തരിച്ചു


തിരുവനന്തപുരം (25/6/2017): സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച തൃശൂർ ചാവക്കാട്ടെ വീട്ടിൽ നടക്കും. പുരുഷാർഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K