
ഏറ്റുമാനൂർ: മാടപ്പാട് പറപ്പളളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ ( 44 ) അന്തരിച്ചു. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂർ: മാടപ്പാട് പറപ്പളളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ ( 44 ) അന്തരിച്ചു. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂര്‍: പേരൂർ കൊയ്ത്തറയിൽ ചെല്ലപ്പൻ നായർ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
പേരൂർ: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ പേരൂർ തിരുവാതിരയിൽ (പുതിയിടത്ത്) ഹരീഷ് കുമാർ കെ (61) അന്തരിച്ചു. ഭാര്യ: വസന്തകുമാരി, മക്കൾ: അഞ്ചുഷ (കോടതി ജീവനക്കാരി), അർജുൻ (പോലീസ്). മരുമക്കൾ : അനി കെ പണിക്കർ (കാവാലം), ഐശ്വര്യ (മല്ലപ്പള്ളി). സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.
കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 9.30 ഓടെ മരണം സംഭവിച്ചു. കോട്ടയം കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്. ഭൗതിക ശരീരം വൈകുന്നേരം വരെ മണർകാട് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം കുറിച്ചി പുത്തൻപള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. നാളെ മൂന്ന് മണിക്ക് കുറിച്ചി പുത്തൻപള്ളിയിൽ കബറടക്കും.
പത്തനംതിട്ട: മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി.സി. ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. ഏബ്രഹാമിന്റെ മകൾ ജിജയാണു ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്. സംസ്കാരം പിന്നീട്.
കാസർകോട്: പ്രമുഖ സ്പോര്‍ട്ട് ലേഖകനും സുപ്രഭാതം കോഴിക്കോട് യൂനിറ്റില്‍ റിപ്പോര്‍ട്ടറുമായ യു എച്ച് സിദ്ദീഖ് (42) ട്രെയിനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാൽ പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട് വെച്ചാണ് ട്രയിനിൽ കുഴഞ്ഞ് വീണത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പൂന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഇടുക്കി വണ്ടിപെരിയാർ സ്വദേശിയാണ്. നേരത്തെ മംഗളം ,തേജസ് പത്രങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതി അംഗമായിരുന്നു.
ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന് എ.രാധാകൃഷ്ണന്‍നായര്‍ (80) അന്തരിച്ചു. ഭാര്യ: കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗം പരേതയായ ബി.ആനന്ദഭായി (ഓമന). മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്റ്, നേവി, ബംഗളുരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
കൊല്ലം: പ്രശസ്ത നാടക - ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.
പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില് ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന് തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 72 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കോഴിക്കാടാണ് താമസം. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ അധ്യാപകനായിരുന്നു. ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
കോട്ടയം: ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ അധ്യാപകനും, പത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളേജ് പ്രൊഫസറുമായ കോട്ടയം ചാലുകുന്ന് കരോട്ട് പുത്തൻ പുരയിൽ പ്രൊഫ.സണ്ണിക്കുട്ടി കെ ജോൺ (68) അന്തരിച്ചു .
പാമ്പാടി കെജി, കോട്ടയം ബസേലിയസ്, പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജുകളിലായി നിരവധി ശിഷ്യ സമ്പത്തുള്ള പ്രൊഫ.സണ്ണിക്കുട്ടി കുഴിമറ്റം സ്വദേശിയാണ്. മൃതദേഹം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
സൗത്ത് പാമ്പാടി: കുറ്റിക്കൽ ഉണ്ണികൃഷ്ണ ഭവനിൽ ശശിധരൻ പിള്ളയുടെ മകൻ പ്രജീഷ് എസ് നായർ (ഉണ്ണി - 37) അന്തരിച്ചു. മാതാവ്: നട്ടാശ്ശേരി കിഴക്കേ കുന്നപ്പോട്ട് കുടുംബാംഗം മണിയമ്മ. സഹോദരങ്ങൾ: പ്രീന, പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.