06 February, 2019 03:09:36 PM


എംജി പ്രൈവറ്റ് രജിസ്‌ട്രേഷൻ; അപേക്ഷിക്കാൻ അവസരം



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2018-19 അക്കാദമിക വർഷത്തെ ബിരുദ/ബിരുദാനന്തര കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന് 3000 രൂപ സൂപ്പർ ഫൈനോടെ അപേക്ഷിക്കാൻ അവസരം. ബിരുദ/ബിരുദാനന്തര ഫുൾ കോഴ്‌സുകൾക്ക് ഓൺലൈനായും ഫുൾ കോഴ്‌സ് ഇതര കോഴ്‌സുകൾക്ക് ഓഫ്‌ലൈനായും ഫെബ്രുവരി 12 മുതൽ 14 വരെ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 16നകം പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിലെ ഏട്ടാം നമ്പർ മുറിയിൽ എത്തിക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 0481 2733365, 2733455, 2733427, 2731020.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K