18 February, 2020 07:41:37 PM


മഹാത്മാഗാന്ധി സർവകലാശാലയിൽ ബ്രെയിൽ ഗവേഷണകേന്ദ്രത്തിന് തുടക്കം



കോട്ടയം: കാഴ്ചപരിമിതിയുള്ള വിദ്യാർഥികളെയും ഗവേഷകരെയും പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായിക്കാനും അധ്യാപകർക്കും സന്നദ്ധ പ്രവർത്തകർക്കും ബ്രെയിൽ സംവിധാനത്തിൽ പരിശീലനം നൽകുന്നതിനുമായി മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബ്രെയിൽ ഗവേഷണകേന്ദ്രത്തിന് തുടക്കം. മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുക.


ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്രെയിൽ ലിപിയിൽ തയാറാക്കിയ പുസ്തകം കൈമാറി സിൻഡിക്കേറ്റംഗം പ്രൊഫ. കെ. ജയചന്ദ്രൻ നിർവഹിച്ചു. പ്രൊഫ. കെ. സാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്ടർ പ്രൊഫ. രാജീവ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റി ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പ്രതിനിധി ഹരി, അശ്വതി എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K