15 May, 2019 07:38:10 PM


പരിഷ്‌ക്കരിച്ച അന്തിമ പി.ജി. സിലബസുകൾ സർവകലാശാലയ്ക്ക് സമർപ്പിച്ചു തുടങ്ങി



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ ബിരുദാനന്തര കോഴ്‌സുകളുടെ പരിഷ്‌ക്കരിച്ച അന്തിമ സിലബസ് ബോർഡ് ഓഫ് സ്റ്റഡീസുകളും വിദഗ്ധ സമിതികളും സർവകലാശാലയ്ക്ക് സമർപ്പിച്ചുതുടങ്ങി. ഈ അധ്യയന വർഷം മുതൽ പുതുക്കിയ സിലബസാണ് നടപ്പാകുക. അഞ്ചു മാസം കൊണ്ട് 90 പി.ജി. പ്രോഗ്രാമുകളുടെ സിലബസാണ് പരിഷ്‌ക്കരിച്ചത്. 2012ലാണ് അവസാനമായി പി.ജി. സിലബസ് പരിഷ്‌ക്കരണം നടന്നത്.


സ്റ്റാറ്റിസ്റ്റിക്‌സിന്റെയും ഇസ്ലാമിക് ഹിസ്റ്ററിയുടെയും പരിഷ്‌ക്കരിച്ച അന്തിമ സിലബസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എൻ. ഹിത, വിദഗ്ധ സമിതി ചെയർമാൻ ഡോ. ഷാജില ബീവി എന്നിവർ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എം. തോമസിന് കൈമാറി. സിൻഡിക്കേറ്റ് സിലബസ് പരിഷ്‌ക്കരണ സമിതി കൺവീനർ വി.എസ്. പ്രവീൺകുമാർ, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. കെ. കൃഷ്ണദാസ്, ഡോ.ആർ. പ്രഗാഷ്, ഡോ. എ. ജോസ്, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K