15 July, 2019 10:51:39 PM


മഹാത്മാ ഗാന്ധി സർവകലാശാല: എം.ബി.എ / എം.എഫ്.എ പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഈ അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും (കെമാറ്റ് കേരള/സിമാറ്റ്/ക്യാറ്റ്), ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ഇന്റർവ്യൂവും ഗ്രൂപ്പ് ഡിസ്‌കഷനും ജൂലൈ 25ന് നടക്കും. ജൂലൈ 29ന് അതത് കോളേജുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ തുടങ്ങും. അപേക്ഷ കോളേജുകളിൽ ലഭിക്കും. അതത് കോളേജുകളിൽ അപേക്ഷ നൽകണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

എം.എഫ്.എ. പ്രവേശനം; അപേക്ഷിക്കാം


മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ ഈ അധ്യയന വർഷത്തെ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വരെ അപേക്ഷിക്കാം. പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രാക്ടിക്കൽ, എഴുത്തു പരീക്ഷ ജൂലൈ 29നും ഇന്റർവ്യൂ ജൂലൈ 30നും നടക്കും. ഓഗസ്റ്റ് ഒന്നിന് കോളേജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് ക്ലാസുകൾ തുടങ്ങും. അപേക്ഷ കോളേജുകളിൽ ലഭിക്കും. അതത് കോളേജുകളിൽ അപേക്ഷ നൽകണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K