24 September, 2019 04:58:27 PM
കൊച്ചി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി : ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ദില്ലി സ്വദേശിനി വിയോള റസ്ത്തോഗിയാണ് മരിച്ചത്.
അമൃതയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്ത്തോഗി. ഇവര്‍ പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. മൃതദേഹം മോർച്ചറിയിലേയേക്ക് മാറ്റി.