03 November, 2019 08:58:59 PM


മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു; ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക്




തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ത​ന്നെ ഇ​സ​ഡ് കാ​റ്റ​ഗ​റി​യി​ല്‍ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ യാ​ത്ര​യി​ല​ട​ക്കം ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചിരുന്നു.


അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നത്. മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടില്‍പ്പാലം സ്റ്റേഷനുകള്‍ക്കാണ് ഭീഷണി. അതേസമയം,​ വയനാടിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത പുലര്‍ത്തണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കും.


മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ജി​ല്ല​ക​ളി​ലെ​ത്തുമ്പോ​ള്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കും. പൊ​തു​പ​രി​പാ​ടി​ക​ള്‍, യാ​ത്ര​ക​ള്‍, സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കെ​ല്ലാം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. കൂ​ടാ​തെ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഓ​ഫി​സി​ലേ​യും ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും കൂ​ട്ടി. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ മ​ന്ത്രി​മാ​രു​ടെ സു​ര​ക്ഷ​യും വ​ര്‍​ധി​പ്പി​ച്ചു. ഇ​വ​രും മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ല​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കുമ്പോ​ള്‍ ക​ര്‍​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.


മ​ന്ത്രി​മാ​രാ​യ എ.​കെ ബാ​ല​ന്‍, ഡോ.​കെ.​ടി ജ​ലീ​ല്‍ എ​ന്നി​വ​ര്‍​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ന​ത്ത സു​ര​ക്ഷ ന​ല്‍​കും. വാ​ള​യാ​ര്‍ സം​ഭ​വം, മാ​ര്‍​ക്ക് ദാ​നം എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ.​കെ ബാ​ല​ന്‍റെ​യും കെ.​ടി ജ​ലീ​ലി​ന്‍റെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് യുവാക്കള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K