11 March, 2026 10:36:35 AM


'പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശമെന്തെന്ന് കണ്ടെത്തണം'; പൊലീസില്‍ പരാതി നല്‍കി ടി.എൻ.പ്രതാപന്‍



തൃശൂർ: തനിക്ക് എതിരെ പോസ്റ്റർ പതിച്ചതിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റർ പതിച്ചതെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നത്. ഈ സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപൻ്റെ പരാതിയിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് തൃശൂർ പ്രസ് ക്ലബിന് മുന്നിലും കെ. മുരളീധരൻ്റെയും പത്മജ വേണുഗോപാലിൻ്റെയും തറവാട് വീടായ മുരളീമന്ദിരത്തിന് മുന്നിലും ടി.എൻ. പ്രതാപനെതിരെ രണ്ട് ചെറുപ്പക്കാർ പോസ്റ്റർ പതിക്കുന്നത്. 'സേവ് കോൺഗ്രസ്' എന്ന പേരിലായിരുന്നു പോസ്റ്റർ പ്രചാരണം. കാലനാണ് പ്രതാപനെന്ന തരത്തിൽ അധിക്ഷേപ പരാമർശങ്ങളും പോസ്റ്ററിൽ ഉണ്ടായിരുന്നു. പ്രസ് ക്ലബിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ഇതിന് പിന്നിൽ രണ്ട് ചെറുപ്പക്കാരാണെന്ന് വ്യക്തമായിരുന്നു. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933