04 March, 2026 04:35:55 PM
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർമാർ ഉൾപ്പെടെ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.
ഇറാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം മിണ്ടിയില്ലെന്ന് അംഗത്വ വിതരണ ചടങ്ങിൽ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.







