07 February, 2020 09:54:22 AM


ഭൂമിയുടെ ന്യായവിലയിൽ 10% വർധന; മോട്ടോർ വാഹന നികുതിയും കൂട്ടി സംസ്ഥാന ബജറ്റ്



തി​രു​വ​ന​ന്ത​പു​രം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും വില കൂടും. 2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.  പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷം നികുതിയില്ല. 


ക്ഷേമപെൻഷൻ  1300 രൂപയായി ഉയർത്തി. എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ർ​ക്കു കൂ​ടി ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി​യ​താ​യും ബ​ജ​റ്റി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ, 25 രൂപയ്ക്ക് ഊണ് നൽകുന്ന  1000 ഭക്ഷണശാലകൾ എന്നിവാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. 2020 മുതൽ സിഎഫ്എൽ ബൾബുകൾക്ക് നിരോധനം ഏർപ്പെടുത്തും.


കേ​ര​ള ബാ​ങ്ക് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മേ​ൽ അ​നാ​വ​ശ്യ പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി.  ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ത്ത, ജ​ന​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​കു​ന്ന ബാ​ങ്കെ​ന്ന ല​ക്ഷ്യ​മാ​ണ് കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്കി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് 13 ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച് കേ​ര​ള​ബാ​ങ്ക് രൂ​പീ​ക​രി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി ന​ൽ​കി​യ​ത്. 


കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം ചിലവ് കൂടുന്ന ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ.


* 15 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾക്ക് രണ്ടു ശതമാനം നികുതി കൂട്ടി

* രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു ശതമാനം നികുതി കൂട്ടി

* വൻകിട പദ്ധതികൾക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി

* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും

* മോട്ടോർ വാഹനവകുപ്പിലെ ഫാൻസി രജിസ്ട്രേഷൻ നമ്പറുകളുടെ എണ്ണം കൂട്ടി

* ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വർഷത്തെ നികുതി പൂർണമായും ഒഴിവാക്കും

* ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി

* കുടിശിക ഒറ്റത്തവണയിലൂടെ തീർപ്പാക്കുന്നവർക്ക് 50 ശതമാനം ഇളവ് 

* വാറ്റിൽ 13,000 കോടി രൂപയുടെ കുടിശിക.

* കെഎഫ്സിക്ക് 200 കോടി

* വാറ്റ് കുടിശിക പിരിച്ചെടുക്കാൻ സമഗ്ര നികുതി

* അതിർത്തികളിൽ നികുതി വെട്ടിപ്പ് പൂർണമായും തടയും 

* ജിഎസ്ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.

* നികുതി പിരിവ് ഊർജിതമാക്കും.

* പ്രവാസി ക്ഷേമ നിധിക്ക് 90 കോടി 

* വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകൾ തുറക്കും

* തണ്ടപ്പേര് പകർപ്പെടുക്കുന്നതിന് 100 രൂപയാക്കി

* ലൊക്കേഷൻ മാപ്പിന് 200 രൂപയാക്കി

* ഭൂമിയുടെ പോക്കുവരവിന് ഫീസ് വർധിപ്പിച്ചു

* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കും

* സർക്കാർ ഉദ്യോഗസ്ഥർക്കായി പുതിയ കാറുകൾ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകൾ എടുക്കും. 

* ക്ഷേമ പെൻഷനുകളിൽ നിന്നും അനർഹരെ ഒഴിവാക്കും 

* ഇരട്ട പെൻഷകാരെ ഒഴിവാക്കിയാൽ 700 കോടി ലാഭിക്കാം

* ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും

* ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി. പെൻഷൻ 1,300 രൂപയായി

* ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി

* സ്കൂളിലെ പാചക തൊഴിലാളികളുടെ വേതനം

* സർക്കാർ കോളജുകളിലെ ലാബുകൾ നവീകരിക്കും

* പ്രീപ്രൈമറി അധ്യാപകരുടെ അലവൻസ് 500 രൂപ കൂട്ടി 

* സ്കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയാക്കി

* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി 

* അനാവശ്യ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കും

* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും

* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി 

* കൈത്തറി മേഖലയ്ക്ക് 153 കോടി

* കയർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ മൂന്ന് പുതിയ ഫാക്ടറികൾ

* വാഴക്കുളത്ത് പൈനാപ്പിൾ സംസ്കരണത്തിന് മൂന്ന് കോടി

* റൈസ് പാർക്കുകളും റബർ പാർക്കും വിപുലീകരിക്കും 

* ഊബർ മാതൃകയിൽ പഴം, പച്ചക്കറി വിതരണ പദ്ധതി

* കാർഷിക മേഖലയ്ക്ക് 2,000 കോടി 

* ഹരിത കേരള മിഷന് ഏഴ് കോടി 

* മത്സ്യത്തൊഴിലാളികൾക്ക് 40,000 വീടുകൾ 

* രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി

* നെൽ കർഷകർക്ക് 40 കോടി 

* ഇടുക്കിയിൽ എയർസ്ട്രിപ്പ് 

* ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ് 

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി 

* വയനാടിന് 2,000 കോടിയുടെ മൂന്ന് വർഷ പാക്കേജ്

* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികൾ തുടങ്ങും 

* 2020-2021 ൽ കിഫ്ബിയിൽ 20,000 കോടിയുടെ പദ്ധതികൾ

* 4,384 കോടിയുടെ കുടിവെള്ള പദ്ധതികൾ

* 53 കിലോമീറ്ററിൽ 74 പാലങ്ങൾ 

* കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ

* കെഎസ്ടിപി മരുന്ന് നിർമാണത്തിലേക്ക്. കാൻസർ മരുന്നിന്‍റെ വില കുറയും

* എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയർ 

* മെഡിക്കൽ സർവീസസ് കോർപ്പറേഷന് 50 കോടി 

* ക്ലീൻ കേരള കമ്പനിക്ക് 20 കോടി 

* മലയാളം മിഷന് മൂന്ന് കോടി 

* കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല. 

* സ്പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും

* ബോട്ട് ലീഗ് വൻ വിജയം. ഭാവിയിൽ പരിഷ്കാരങ്ങൾ വരുത്തും. 20 കോടി വകയിരുത്തി

* ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യൽ ഓഡിറ്റിംഗ് 

* വയനാടിന് 2,000 കോടിയുടെ മൂന്ന് വർഷ പാക്കേജ് 

* കയർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ മൂന്ന് പുതിയ ഫാക്ടറികൾ 

* രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K