21 April, 2020 10:55:23 PM


സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ അന്വേഷണ സമിതി; സർക്കാർ ഉത്തരവ് ഇറങ്ങി



തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിലെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മുന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മുന്‍ വ്യോമയാന സെക്രട്ടറിയും ഐടി വിദഗ്ധനുമായ മാധവന്‍ നമ്പ്യാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉയര്‍ത്തുന്നതിനിടെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.


സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴിവിട്ട് നടന്നിട്ടുണ്ടോ, കരാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പിന്തുടർന്നിട്ടുണ്ടോ, അങ്ങനെ ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ അസാധാരണ സാഹചര്യം മുൻനിർത്തി നീതീകരിക്കാവുന്നതാണോ, ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം എന്നീ കാര്യങ്ങൾ സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K