27 September, 2020 11:47:09 AM


രണ്ട് പേരുടെ മരണത്തിനിടയാക്കിയ മലയാറ്റൂര്‍ പാറമട സ്ഫോടനം; ഉടമ അറസ്റ്റില്‍



കൊച്ചി: 2 പേര്‍ മരിച്ച സംഭവത്തില്‍ പാറമട ഉടമ അറസ്റ്റില്‍. വിജയ പാറമട ഉടമ ബെന്നി പുത്തേന്‍ ആണ് അറസ്റ്റില്‍ ആയത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ബെന്നിയെ പോലീസ് പിടികൂടിയത്. ബംഗ്ലൂരില്‍ നിന്നും ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെ പാറമടയുടെ മാനേജര്‍ കാലടി സ്വദേശി രഞ്ജിത്ത് രവിയെയും ജീവനക്കാരനായ മലയാറ്റൂര്‍ സ്വദേശി അജേഷ് ശ്രീധറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. 


നടന്ന തിങ്കളാഴ്ച തന്നെ ഉടമയായ ബെന്നി മലയാറ്റൂര്‍ നിന്നും കടന്നിരുന്നു. ബാംഗ്ലൂരിലേക്ക് ആണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ബംഗലൂരു കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയതും പ്രതിയെ പിടി കൂടിയതും. പാറമട ഉടകളില്‍ ഒരാളായ റോബിന്‍സിനെ കൂടി പിടികൂടാന്‍ ഉണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാറമടയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇത് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ല. മാത്രമല്ല അനുവദനീയമായതിലും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


ഇതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. സംഭവത്തില്‍ ജില്ല കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ആണ് മലയാറ്റൂര്‍ ഇല്ലിത്തോടുള്ള . പാറമടയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ തമിഴ്നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി നാഗാ ഡി എന്നിവര്‍ മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K