29 January, 2022 09:27:53 PM


ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതി; ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്




കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ ഹൈക്കോടതി അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. അഡ്വ. ജഹീംഗീർ റസാഖിനെതിരെ കോഴിക്കോട് എലത്തൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.

2021 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കാവിലെ ഒരു ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി. മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജഹാംഗീറിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും മുപ്പതിലധികം സ്​ത്രീകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ കുറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K