03 February, 2022 05:42:20 PM


ഞായറാഴ്ച ലോക്ക് ഡൗൺ: ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തത് - കെഎൽസിഎ



കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ക് ഡൗൺ എന്നപേരിൽ ഞായറാഴ്ചകളിൽ തുടർച്ചയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ആരാധനാലയങൾക്ക് ഇളവ് നൽകണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന മാനേജിംങ് കൗൺസിൽ. ഇക്കാര്യം  സൂചിപ്പിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി. സ്ഥലസൗകര്യം ഉള്ള ദേവാലയങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന തരത്തിൽ ഞായറാഴ്ചയും കർമ്മങ്ങൾ നടത്താൻ അനുവദിക്കണം. ദേവാലയങ്ങളിലേക്കുള്ള യാത്രാസൗകര്യവും തടസ്സപ്പെടുത്തരുത്.
ഏറ്റവും സൗകര്യപൂർവ്വം എപ്പോഴും അടച്ചിടാവുന്ന സ്ഥലങ്ങളായി ദേവാലയങ്ങളെ കണക്കാക്കരുത്.

സ്വമേധയാ നിയന്ത്രണങ്ങൾ പാലിച്ചും വളണ്ടിയർമാരെ നൽകിയും,  ഭക്ഷ്യ കിറ്റ് വിതരണവും മറ്റും നടത്തിയും സർക്കാർ  പ്രവർത്തനങ്ങളുമായി കഴിഞ്ഞ കോവിഡ് കാലത്തൊക്കെയും  സഹകരിച്ച ചരിത്രമാണ് കേരളത്തിലെ  ക്രൈസ്തവ സമൂഹത്തിനുള്ളത്.  പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സൗകര്യമൊരുക്കി ലോക്ക്ഡൗൺ നിബന്ധനകളിൽ ഭേദഗതി വരുത്തണം എന്ന് ഓൺലൈനായി ചേർന്ന സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ. തോമസ്, വൈസ് പ്രസിഡണ്ടുമാരായ ഇ ഡി ഫ്രാൻസിസ്, ടി എ ഡാൽഫിൻ, ബേബി ഭാഗ്യൊദയം, അജു ബി ദാസ്,  സെക്രട്ടറിമാരായ  ബിജു ജോസി, ജസ്റ്റിൻ ആൻറണി, ജസ്റ്റിന ഇമാനുവൽ, ജോൺ ബാബു, പൂവം ബേബി, ഷൈലജ ടീച്ചർ, പാട്രിക് മൈക്കിൾ, രതീഷ് ആൻറണി, നൈജു എൻ എക്എസ്, അലക്സ് താളുപാടത്ത്, പൈലി ആലുങ്കൽ, റോയി പാളയത്തിൽ, ആൻറണി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K