07 February, 2022 11:25:00 AM


ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന യുവതിയുടെ പരാതി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും



കൊച്ചി: സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ന​ൽ​കി​യ പ​രാ​തി​യി​ല്‍ എ​ള​മ​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി പോ​ലീ​സ് വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. അ​തി​നി​ടെ​യാ​ണ് കേ​സ് അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 10 വ​ര്‍​ഷം മു​മ്പ് കൊ​ച്ചി​യി​ല്‍​ വ​ച്ച് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K