09 February, 2022 08:16:03 AM


ക​ള​മ​ശേ​രി കി​ൻ​ഫ്ര പാ​ർ​ക്കി​ൽ വ​ൻ അഗ്നിബാധ: മൂ​ന്നു​നി​ല കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു



കൊച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം കി​ൻ​ഫ്ര പാ​ർ​ക്കി​ൽ വ​ൻ തീ​പി​ടി​ത്തത്തിൽ മൂ​ന്നു​നി​ല കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉണ്ടായത്. കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ന​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ലീ​ഫ് എ​ക്സ്ട്രാ​ക്ഷ​ൻ​സ് ക​മ്പ​നി​യു​ടെ മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന ക​മ്പനി​യാ​ണി​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ നടത്തിയത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. അ​ദാ​നി ഗ്യാ​സി​ന്‍റെ പൈ​പ്പ് നി​യ​ന്ത്ര​ണ കേ​ന്ദ്രം സ​മീ​പ​ത്തു​ള്ള​തി​നാ​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​. ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ക്ക​ര ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ അ​ഗ്നി​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K