13 February, 2022 06:39:13 PM


പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സഞ്ചരിച്ച കാര്‍ ചായക്കടയില്‍ ഇ‌ടിച്ച് കയറി; ഒരാള്‍ മരിച്ചു



ആലുവ: നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ആലുവ - മുട്ടം തൈക്കാവിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയാണ് മരിച്ചത്. ചായകുടിച്ചു കൊണ്ടിരുന്നവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത 5 കുട്ടികളാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K