26 February, 2022 11:56:20 AM


ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി



കൊച്ചി: കളമശ്ശേരിയില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചു കയറി. പുലർച്ചെ 4:30ന് ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ആലത്തൂർ സ്വദേശി ഷമീർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട്ടുനിന്നു സിമന്‍റുമായി ചേർത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K