23 June, 2022 11:58:00 AM


ലോകനിലവാരമുള്ള കോഴ്‌സുകൾ മംഗളം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ പഠിക്കാന്‍ സുവര്‍ണാവസരംകോട്ടയം: മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമുച്ചയമായ ഏറ്റുമാനൂര്‍ മംഗളം എജ്യൂക്കേഷനല്‍ ക്യാംപസില്‍ കോളേജ് ഓഫ് എന്‍ജിനീറിങ്ങിലും അനുബന്ധ സ്ഥാപനങ്ങളിലും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന മികവിന്റെ കേന്ദ്രമാണ് ഏറ്റുമാനൂരിലെ ഹരിതാഭമായ 50 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന മംഗളം വിദ്യാഭ്യാസ സമുച്ചയം.കേന്ദ്ര സര്‍ക്കാരും എ.ഐ.സി.റ്റി.യും അംഗീകരിച്ച മംഗളം കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നു.

മികച്ച പ്രൊഫഷണലുകളുടെ പിന്‍ബലത്തോടെ പാഠ്യപദ്ധതികളിലെ ഉയര്‍ന്ന നിലവാരത്തിനൊപ്പം വിദേശ സര്‍വകലാശാലകളുടെ ബിരുദം കരസ്ഥമാക്കാനുമുള്ള അവസരമാണ് മംഗളം വാഗ്ദാനം ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബിസിനസ് ഇന്‍ക്യൂബേഷന്‍ കേന്ദ്രം ഇവിടുത്തെ പഠിതാക്കള്‍ക്ക് നല്‍കുന്നത് സ്വയം പര്യാപ്തതയുടെ പുതിയ മേച്ചില്‍പ്പുറമാണ് . പഠനത്തിനൊപ്പം സ്വഭാവ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രത്യേകം ഊന്നല്‍ നല്‍കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം എന്‍.സി.സി എന്നിവ കൂടാതെ അഭിരുചികള്‍ക്കൊപ്പം വളരാന്‍ സാധിക്കുന്ന മാധ്യമ പഠന കേന്ദ്രം ഈ ക്യാമ്പസ്സിന്റെ മാത്രം പ്രത്യേകതയാണ്

അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ മംഗളത്തില്‍ ബി.ടെക്ക്, എം.ടെക്ക്. ഡിപ്‌ളോമ, എം.ബി.എ, എം.സി.എ., പിഎച്ച്.ഡി കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ സാധ്യതയുമുള്ള ഈ കോഴ്‌സുകളില്‍ നൂതന സാങ്കേതികതയിലുള്ള ആഡ് ഓണ്‍ കോഴ്‌സ്‌കളുടെ സഹായത്തോടെ ബി.ടെക്ക് ബി.ടെക്ക് പഠനം മികവുറ്റതാക്കാം. 
ഇതോടൊപ്പം ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള ഓണേഴ്‌സ്, ബിരുദ കോഴ്സുകളും, ബിരുദാനന്തര ഗവേഷണ കോഴ്‌സ്‌കളും ഈ മികവിന്റെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ് (Degree with honors , Minor degree ), വിദ്യാഭ്യാസത്തിനൊപ്പം നല്‍കുന്ന സിവില്‍ സര്‍വീസ് പരിശീലന പരിപാടി/ഐഇഎല്‍ടിഎസ/ യുപിഎസ്/ GATE/GRE/IES എന്നിവ വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കുന്നു


ഐടി അധിഷ്ഠിത ലോകക്രമിത്തില്‍ ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതകള്‍ ഉണ്ടാവുമെന്നുറപ്പുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് വിഭാഗത്തിലടക്കം നാലു വര്‍ഷത്തെ ബി.ടെക്ക് ബിരുദത്തിന് താഴെ പറയുന്ന വിഷയങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്.

കെമിക്കല്‍ എന്‍ജിനീയറിങ്,സിവില്‍ എന്‍ജിനീയറിങ്,
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്,
മെക്കാനിക്കല്‍ എന്‍ജിനീയറിങ്,
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്,
ദ്വിവത്സര എം.ടെക്കിന്  കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്,
ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറിങ ആന്‍ഡ് മാനേജ്‌മെന്റ് വിഎല്‍ എസ് ഐ ആന്‍ഡ് എംബെഡഡ് സിസ്റ്റം,
പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍ സിസ്റ്റംസ്,
സ്ട്രക്ചറല്‍ എന്‍ജിനീയറിങ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്
എന്നീ വിഭാഗങ്ങളില്‍ കോഴ്‌സുകള്‍ കൂടാതെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പോളിമര്‍ ടെക്‌നോളജി എന്നിവയില്‍ ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയും ലഭ്യമാണ്.

ദ്വിവത്സര ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തര കോഴ്‌സും എച്ച് ആര്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് കോഴ്‌സുകളും മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് കോഴ്‌സും ഏറ്റവും വിദഗ്ധ അധ്യാപകരുടെയും ആധുനിക സംവിധാനങ്ങളുടെയും പിന്തുണയോടെ ഗുണനിലവാരം ഉറപ്പാക്കിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. 
സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ക്ംപ്യൂട്ടര്‍ എ്ന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, എം.ഇ, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറേറ്റ് ഗവേഷണത്തിനുള്ള സൗകര്യങ്ങളും ക്യാംപസ് നല്‍കുന്നു.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്, മംഗളം ഹില്‍സ്, ഏറ്റുമാനൂര്‍, കോട്ടയം
Ph : 9961687007


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K