20 August, 2022 03:07:21 PM


181 കുപ്പികളിലായി 5 ലക്ഷം രൂപയുടെ ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍



പെരുമ്പാവൂര്‍: അഞ്ച് ലക്ഷം രൂപയുടെ ഹെറോയിന്‍ ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍. അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. 181 കുപ്പികളിലായി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ ഹെറോയിന്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

പ്രതി നസ്‌റുള്‍ ഇസ്ലാം അസമില്‍നിന്നാണ് വില്‍പ്പനയ്ക്കായി ഹെറോയിന്‍ എത്തിച്ചതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കും കൈമാറ്റത്തിനുമുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഈടാക്കിയാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K