18 September, 2022 10:26:27 PM


'കടിയൊക്കെ നിര്‍ത്തി സാറെ, ദയവുചെയ്ത് കേസെടുക്കല്ലേ'; ചിത്രം വൈറലാവുന്നു



കൊച്ചി: കടിയൊക്കെ നിര്‍ത്തി സാറെ, ദയവുചെയ്ത് കേസെടുക്കല്ലേ. റോഡിന്‍റെ നടുക്ക് പോലീസ് വാഹനത്തിന്‍റെ നേരെ എഴുന്നേറ്റുനില്‍ക്കുന്ന നായുടെ ചിത്രം സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍റെ ജീപ്പിനരികിലാണ് ഇരുകൈകളും ഉയര്‍ത്തി നായ ഇരുകാലില്‍ നില്‍ക്കുന്നത്. ജീപ്പിനുള്ളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥന്‍ പുറത്തേക്ക് കൈ ചൂണ്ടുന്നതും കാണാം. നേരത്തെ ആരോ പോസ്റ്റ്‌ ചെയ്ത കൌതുകമുണര്‍ത്തുന്ന ഈ ചിത്രം തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് 'കടിയൊക്കെ നിര്‍ത്തി' എന്ന അടിക്കുറിപ്പോടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K